ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ആഫീസര്‍ യു. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പി.എസ്. ജയിംസ്, ജയിംസ് കലാവടക്കന്‍, സണ്ണി ചാമപ്പറമ്പില്‍, ഡൂപ ജയിംസ്, പത്മകുമാര്‍ ഇത്തിത്താനം, എയ്ഞ്ചല്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ ഉപഭോക്തൃ ദിനാചരണം





