Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiനാഷണൽ ഹെറാൾഡ്...

നാഷണൽ ഹെറാൾഡ് കേസ് : കുറ്റപത്രം സ്വീകരിച്ചില്ല ; അന്വേഷണം തുടരണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ഇഡി സമര്‍പ്പിച്ച കുറ്റപത്രം ദില്ലി റൗസ് അവന്യു കോടതി സ്വീകരിച്ചില്ല.സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.ഇ.ഡിക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഫയൽ ചെയ്തത് . എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം തള്ളിയത് .നിലവിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസിൽ എഫ്‌ഐആർ റജിസ്റ്റർചെയ്‌തിട്ടുണ്ട്‌ . ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിട്രോഡ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരിതബാധിതർക്കായി ഭൂമി നൽകി ദമ്പതികൾ

കോട്ടയം: വയനാട് ദുരന്തത്തിൽ വീടു  നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ. ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10  സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു  നൽകിയത്. ഭൂമിയുടെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 64 കോടി 20 ലക്ഷം പേര്‍ വോട്ട് ചെയ്തു

ന്യൂഡൽഹി : ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ 64 കോടി 20 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -