Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം സമാപിച്ചു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ഇന്ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം എന്നിവ നടന്നു. തുടർന്ന് അഴിയിടത്തു ചിറ അനിരുദ്ദേശ്വരം ക്ഷേത്ര കടവിൽ നടന്ന അവഭൃഥമംഗലസ്നാനത്തിന് ശേഷം താലപ്പൊലി, വാദ്യമേളം, നാമ ജപഘോഷയാത്രയോടെ ക്ഷേത്രത്തിൽ എത്തി ചേർന്നു. നിരവധി ഭക്തർ ഘോഷയാത്രത്തിൽ പങ്കാളികളായി.

കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവയോടു കൂടി ഈ വർഷത്തെ നവാഹം സമാപിച്ചു.

പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി രാജേഷ് പി ആർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...

കുടുംബശ്രീ കൈത്താങ്ങിലൂടെ  12 പേർ പരീക്ഷാ ഹാളിലേക്ക്

പത്തനംതിട്ട: പട്ടികവർഗവിഭാഗങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കാത്ത  കുട്ടികളെ കണ്ടെത്തി   അവർക്കാവശ്യമായ ക്ലാസുകൾ നൽകി പ്ലസ്‌ടു യോഗ്യതയുള്ളവരാക്കി കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി  കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കിയ 'കൈത്താങ്ങ്' പദ്ധതിയുടെ ഈ അധ്യയന...
- Advertisment -

Most Popular

- Advertisement -