തിരുവല്ല: നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന കാലമെന്ന് മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് അഭിപ്രായപ്പെട്ടു. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങര ഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
പുളിക്കീഴ് ബ്ലോക്ക് പ്രസിഡൻറ് അനു സി കെ കുട്ടികൾക്കുള്ള അവാർഡ്ദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടിവി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ, ബിഎസ്എസ് ചെയർമാൻ ഡോ രമേശ്ഇളമൺ, സ്കൂൾ മാനേജർ വി വി കൃഷ്ണൻ നമ്പൂതിരി, പിടിഎ പ്രസിഡന്റുമാരായ മനോജ് കുമാർ ഡി, സനൽ കുമാർ, ആശാ പ്രമോദ് എന്നിവർ പ്രസംഗിച്ചു.