കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകൾ നിർമിക്കുകയാണെന്ന് കുടുംബം വാദിച്ചു. എന്നാൽ ഹർജി തീർപ്പാക്കുന്നതുവരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നതു തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല .കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.