കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം. ഇന്നലെ പിന്നണി ഗായകൻ സുധീപ് കുമാറിന്റെ സംഗീത സദസ്സ് നടന്നു.
സമാപന ദിവസമായ 29നു കലാ ക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം അരങ്ങേറും. നവരാത്രി മണ്ഡപത്തിൽ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം കുറിക്കും.






