Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamഎൻസിസി ക്യാംപിൽ...

എൻസിസി ക്യാംപിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞു : എസ്എഫ്ഐക്കാർക്കെതിരെ കേസ്

എറണാകുളം : എറണാകുളം തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാംപിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പെടെ 8 പേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത് .

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ക്യാമ്പിൽ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി അപമര്യാദയായി പെരുമാറിയെന്നും മോശം പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.

ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ ആശുപത്രി വിട്ടു.കോളേജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നത്.കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതില്‍ വെള്ളമാണോ പ്രശ്നമുണ്ടാക്കിയത് എന്ന സംശയമുയർന്നിരുന്നു.സംഭവത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എൻസിസി ക്യാമ്പ് രണ്ട് ദിവസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി പുനഃരാരംഭിക്കാനാണ് കളക്ടറുടെ നിർദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 25-05-2025 Samrudhi SM-4

1st Prize Rs.1,00,00,000/- MP 245048 (ERNAKULAM) Consolation Prize Rs.5,000/- MN 245048 MO 245048 MR 245048 MS 245048 MT 245048 MU 245048 MV 245048 MW 245048 MX 245048...

ലഹരിയെ അകറ്റാൻ  ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ ഉയരണം: കെ യു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട: പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിന്  ഓരോ ഗ്രാമത്തിലും കളിക്കളങ്ങള്‍ ഉയരണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. അരുവാപ്പുലം കല്ലേലിയില്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിൽ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -