ന്യൂഡൽഹി : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക്. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്. സി. ഒ) ഉന്നത നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ പാകിസ്താനിലേക്ക് പോകുന്നത്. നാളെ ഇസ്ലാമാബാദിലെ ജിന്ന കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഹോഗ് യോഗത്തിൽ ജയശങ്കർ പങ്കെടുക്കും.ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തേക്കും. പാക് പ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ ഉണ്ടാകില്ല.