ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന്റെയും ട്രയൽ നടത്തുന്നതിൻ്റെയും ഭാഗമായി ജലഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള വകുപ്പ് വക ബോട്ടുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പുന്നമട, അഴീക്കൽ തോട് വഴി നടത്തേണ്ട ബോട്ട് സർവീസുകൾ ആഗസ്റ്റ്- 31 വരെ പുഞ്ചിരി വഴി സർവീസ് നടത്തുന്നതാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.

നെഹ്‌റു ട്രോഫി: ജലഗതാഗതത്തിൽ ക്രമീകരണം





