ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഓഫീസ് റെവന്യൂ ഡിവിഷണല്‍ ഓഫീസില്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇത്തവണ ഏറ്റവും മികച്ചതായി നെഹ്‌റു ട്രോഫി സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നതായി എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍ അധ്യക്ഷനായി.