ടെൽഅവീവ് : ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകി.ഹമാസ് പിടികൂടിയ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക,സൈന്യത്തെ വിന്യസിക്കുക, ഗാസയിൽ നിയന്ത്രണം ഏർപ്പെടുത്തുക, ബദല്‍ ഭരണകൂടം സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ അഞ്ച് നടപടികൾക്കാണ് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയത് .യുദ്ധ മേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
എന്നാൽ ഗാസയുടെ നിയന്ത്രണം പൂർണമായി കയ്യടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് . ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബവും ഈ നീക്കത്തെ എതിർക്കുന്നുണ്ട് .