ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്.
നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത് .പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് നികുതി അടയ്ക്കുന്ന വർഷം (അസസ്‌മെന്റ് ഇയറിൽ) നികുതി നൽകുന്നത്. എന്നാൽ, പുതിയ ബില്ലിൽ ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം മാത്രമാണുള്ളത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് സമാപിക്കുന്ന സാമ്പത്തികവർഷത്തിന് അനുസൃതമായാകും ടാക്സ് ഇയറും. പുതിയ നികുതികള്‍ ബില്ലിലില്ല. ബിൽ 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന