Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവ കേരള...

നവ കേരള സർവ്വേ നിയമവിരുദ്ധം : ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിക്ക് ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കോടതി കണ്ടെത്തി.കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടി 2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനായി പ്രത്യേക പോർട്ടൽ തയാറാക്കുകയും ചെയ്തു.സിപിഎം പ്രവർത്തകരെ ഉപയോ​ഗിച്ചുകൊണ്ട് സർക്കാർ ചെലവിൽ ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ വാദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗം: ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ചടങ്ങിൽ  ചെയർമാനും എൻ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന് : പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം വർഷ ഹയർ...
- Advertisment -

Most Popular

- Advertisement -