Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവജാത ശിശുവിന്റെ...

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല : 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസ് .ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ, സ്വകാര്യ ലാബിലെ 2 ഡോക്ടർമാർമാർ എന്നിവർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഗര്‍ഭകാലത്ത് സ്കാനിംഗ് പലതവണ നടത്തിയിട്ടും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് .

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മടങ്ങും

തിരുവന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. സർക്കാരിനെ പ്രതിനിധാനം ചെയ്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഡിജിപി ഷേഖ് ദർവേശ് സാഹിബും ഗവർണറെ സന്ദർശിച്ചു. സർക്കാരിന്റെ ഉപഹാരമായ...

എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല:  കേരള കോൺഗ്രസ് എം

കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന്...
- Advertisment -

Most Popular

- Advertisement -