Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.കൊട്ടിക്കലാശം  ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്   വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്  ഉച്ചവരെ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് ശേഷം വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും ഉണ്ടാകും.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും.  ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്.

പി.വി അന്‍വര്‍ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.

മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ പാർട്ടികൾക്കുമുണ്ട് .19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23 ന് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസിൽ പാട്ട് ഇട്ടതിൽ തർക്കം : വിവാഹ സൽക്കാരത്തിനിടെ സംഘർഷം : 2 പേർ അറസ്റ്റിൽ

നെടുമങ്ങാട് : വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിലുള്ള തർക്കത്തെത്തുടർന്ന് വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ.കോട്ടുകാൽ ചെറുകുളം കടയ്ക്കൽ ഫൈസൽ , കല്ലറ മുണ്ടണികക്കര ഷഹീദ് എന്നിവരെയാണ്...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ ...
- Advertisment -

Most Popular

- Advertisement -