Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം വലിയ...

നിരണം വലിയ പള്ളിപ്പെരുന്നാൾ ആരംഭിച്ചു: 27 ന് സമാപിക്കും

തിരുവല്ല: നിരണം വലിയപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാൾ തുടങ്ങി. 27-ന് സമാപിക്കും. ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ പെരുന്നാളിൻറെ ഒരുക്കം എന്ന നിലയിൽ  അഖണ്ഡ പ്രാർത്ഥന നടന്നു.

14 -ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വി.കുർബ്ബാനയും ഫാ.ജോർജ് പനയ്ക്കാമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ശേഷം 10ന് പരുമല പള്ളിയിൽ നിന്നും ചെമ്പെടുപ്പ് റാലി.

15 -ന് വൈകിട്ട് 3.30ന് തോമത്തു കടവിൽ നിന്നും ആഘോഷപൂർവമായ കൊടി ഘോഷയാത്ര.  5ന്  നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കൊടിയേറ്റും.

തുടർന്ന് സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന റമ്പാൻ പാട്ടിൻറെ നൃത്തം. 16-ന് 3.30ന് മലങ്കര ഓർത്തഡോൿസ് സഭയിൽ പുതുതായി ആരംഭിച്ച സെൻറ് ജോസഫ് ഫെലോഷിപ്പിൻറെ നിരണം യൂണിറ്റ് ഉൽഘാടനം, 5.30 ന് മദ്ധ്യസ്ഥ പ്രാർത്ഥന. 17 -ന് രാവിലെ 6.30ന് വി.കുർബാന. 10-ന് സുവിശേഷ സംഘത്തിൻറെ ഭദ്രാസന സമ്മേളനം, വൈകിട്ട് 6.30ന് ക്രിസ്ത്യൻ സംഗീത നിശ.

18 -ന് രാവിലെ 6.30ന് വി.കുർബാന, 9 ന് മർത്ത മറിയം സമാജം ഭദ്രാസന സമ്മേളനം. 3 ന് വൈദിക സമ്മേളനം, വൈകിട്ട് 6.30ന് കോട്ടയം സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് നയിക്കുന്ന സ്മാർ സുബഹോ സംഗീത സന്ധ്യ. ഡോ. എം.പി.ജോർജ് കോർ എപ്പിസ്കോപ്പാ നേതൃത്വം നൽകും.

20 -ന് രാവിലെ  വി.കുർബാന,  9ന് ലോകത്തിലെ വിവിധ സഭ പാരമ്പര്യത്തിലുള്ള കുരിശുകൾ, ബൈബിളുകൾ എന്നിവയുടെ പ്രദർശനം ദി ക്രോസ് & ദി ബൈബിൾ. അന്നേ ദിവസം മർത്ത മറിയം സമാജം നടത്തുന്ന നസ്രാണി പലഹാര മേള

21 -ന് രാവിലെ  6.30ന്  പ്രഭാത നമസ്ക്കാരവും  വി.കുർബ്ബാനയും. വൈകിട്ട് 5.30ന് പരുമല പള്ളിയിൽ നിന്നും പ്രദക്ഷിണം. 22 -ന് രാവിലെ  6.30ന് പരി.മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രഭാത നമസ്ക്കാരവും അഞ്ചിൽമേൽ കുർബ്ബാനയും ശേഷം  ഭവനത്തിന്റെ താക്കോൽ ദാനം, വിദ്യാർത്ഥികളെ ആദരിക്കൽ, തദ്ദേശ  തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടവകാംഗങ്ങളെ ആദരിക്കൽ. പ്രദിക്ഷണം, സ്ലൈഹീക വാഴ്വ്, വെച്ചൂട്ട് എന്നിവ നടക്കും.

25 -ന് 3ന് പ്രഭാത നമസ്ക്കാരവും തീജ്വാല  ശുശ്രുഷയും  വൈകിട്ട് 6ന് എം.ജി.ഓ.സി.സ്എം നയിക്കുന്ന ശിശിരരാവ് എന്ന ക്രിസ്തുമസ് പരിപാടി. 26-ന്  രാവിലെ 6.30ന്  കുർബ്ബാന, വൈകിട്ട് 5 മണിയ്ക്ക് നിരണം ഇലഞ്ഞിക്കൽ ചാപ്പലിൽ നിന്നും പ്രദക്ഷിണം. 27-ന്  പ്രഭാത നമസ്ക്കാരവും വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് ഉണ്ടാകുമെന്ന് ഫാ. ഷിബു തോമസ് ആമ്പല്ലൂർ, ഫാ.ജിതിൻ അലക്സ്  മണപ്പുറത്ത്, ട്രസ്റ്റി മോഹൻ എം. ജോർജ് മട്ടക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ് വിഴലിൽ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

ശബരിമല: മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 292 ഭക്ഷ്യ...

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -