ന്യൂഡൽഹി : ബിജെപിയുടെ12-ാമത് ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് 45 കാരനായ നിതിൻ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ അദ്ധ്യക്ഷൻ ചുമതലയേറ്റത്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ജെപി നഡ്ഡയുടെ പിൻഗാമിയായി നിതിൻ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.






