തിരുവനന്തപുരം : അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നു മേയർ വി.വി. രാജേഷ്.ബി.ജെ.പി അധികാരത്തിലെത്തിയാൽ മുൻ മേയറും ഭരണസമിതിയും നേരിടുന്ന അഴിമതി ആരോപണങ്ങളിൽ കോർപറേഷൻ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മേയറുടെ പ്രതികരണം.
ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സമയമാകുമ്പോൾ തീരുമാനമെടുക്കുമെന്നും രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യക്തിപരമായ വേട്ടയാടലിന് ബി.ജെ.പി തയ്യാറല്ലെന്നും, ഭരണപരമായ സുതാര്യത ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ച ബി.ജെ.പി നടപടികൾ ആരംഭിച്ചതായി സൂചനയുണ്ട്. ആദ്യ നടപടിയായി വട്ടിയൂർക്കാവ് എം.എൽ.എയും മുൻ മേയറുമായ വി.കെ. പ്രശാന്തിന്റെ എം.എൽ.എ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് വാർഡ് കൗൺസിലറായ ആർ. ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ പത്ത് മാസം മുൻപ് തന്നെ കോർപറേഷനിൽ കത്ത് നൽകിയിട്ടുണ്ടെന്നായിരുന്നുവെന്






