Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsസ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും...

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല:  പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് – വി ഡി സതീശന്‍

തിരുവനന്തപുരം : സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എം.പി മാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്.

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാവല്ല താന്‍. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും പാര്‍ട്ടിയാണ്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട. താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരുക്കും.

അതേസമയം കെ സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പറവൂര്‍, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ളക്സുകളും സിപിഎമ്മുകാര്‍ കൊണ്ടുവെക്കുന്നതായിരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി സതീശന്‍ പറഞ്ഞു. പറവൂരിലാണോ സുധാകരന്‍ സീറ്റ് ചോദിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ മാറിക്കൊടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും, തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യത : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്നാടിനും മാന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാന്‍...

ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന : ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

ശബരിമല : ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന...
- Advertisment -

Most Popular

- Advertisement -