സ്റ്റോക്ഹോം : 2025ലെ സമാധാന നൊബേൽ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത് .വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നതെന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.ഇത്തവണത്തെ സമാധാന നൊബേലിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏറെ വാദിച്ചിരുന്നതാണ്.