Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സീസണിൽ...

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാർ

ശബരിമല: മകരവിളക്കി നോടനുബന്ധിച്ച്  പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറു ബസ്സുകൾ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

പമ്പയിൽ നടത്തിയ  അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. പരാതികൾ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ വന്ന് അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു.

കെ. എസ്.ആർ.ടി.സി യുടെ സേവനങ്ങളിൽ സംതൃപ്തരാണ് അയ്യപ്പന്മാർ എന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കും.

പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന അവലോകനയോഗത്തിൽ   ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ്. നായർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ  വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  ഇതിനായി 831  കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600...

ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ  നിലവറ ദീപം തെളിഞ്ഞു

ചക്കുളത്ത് കാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 13 പൊങ്കാലയ്ക്ക്  തുടക്കം  കുറിച്ചുകൊണ്ട് നിലവറ ദീപം തെളിഞ്ഞു. ക്ഷേത്ര മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -