ചങ്ങനാശ്ശേരി: ചൊവ്വാഴ്ച നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്തിയില്ല. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ആണ് അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ചികിത്സപരമായി ഇപ്പോള്‍ വിശ്രമത്തിലാണ്. സ്‌കൂളിലേക്കുള്ള ഉയര്‍ന്ന പടികൾ കയറാന്‍ ബുദ്ധിമുട്ടുളളതിനാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.






