കോഴിക്കോട് : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു . ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ നൽകിയ നാദാപുരത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടമുണ്ടായത്.10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ എത്തി കട പൂട്ടിച്ചു.