Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന  വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഈ മാസം 4 ന്  വൈകിട്ട് 3. 20ന് നെയ്യാറ്റിൻകരയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് നടത്തിയ ബസ് ആലുംമൂടിനും റ്റി ബി ജംഗ്ഷനും മധ്യേയുള്ള വൺവേയിലൂടെ കടന്നുപോകുമ്പോൾ അതേ ദിശയിൽ വരികയായിരുന്ന സ്കൂട്ടർ, ബസിൻ്റെ പുറകിൽ വന്നിടിച്ച് മറിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് പറ്റുകയായിരുന്നു.

തുടർന്ന് സ്കൂട്ടർ യാത്രക്കാരിയെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ബസ്സിൻ്റെ പുറകിൽ തട്ടി വീണതാണെന്ന് യാത്രക്കാരി നെയ്യാറ്റിൻകര പോലീസിനെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം : എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.മുഖ്യമന്ത്രി അന്വേഷണം...

വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചു ബാലവേല ; ജാഗ്രത വേണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല - ബാലവിവാഹം നിർമാർജന...
- Advertisment -

Most Popular

- Advertisement -