പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭത്തിൽ ഒരാഴ്ചയായി നടന്ന സാംസ്കാരിക സന്ധ്യകൾക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക പരിപാടികളോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.
വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് എത്തിച്ച ദീപശിഖ തെളിയിച്ചാണ് മാർച്ച് 14 ന് വയൽവാണിഭം ആരംഭിച്ചത്. മേള ഏപ്രിൽ പതിനാലിന് സമാപിക്കും. തദ്ദേശസ്ഥാപന പ്രതിനിധികൾ, സമുദായിക സംഘടന പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു