Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓണാഘോഷപരിപാടി -ചിങ്ങനിലാവ്...

ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025  തിരിതെളിഞ്ഞു

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത്  ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഉള്‍പ്പെടെ  സാധാരണക്കാർക്ക് ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അധ്യക്ഷത വഹിച്ചു.

അഡ്വ. കെ. ഫ്രാൻസിസ് ജോര്‍ജ് എംപി  ഓണസന്ദേശം നൽകി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടന്നു. സെപ്റ്റംബര്‍ എട്ടുവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം : ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20...

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം...
- Advertisment -

Most Popular

- Advertisement -