Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണം വിപണി:...

ഓണം വിപണി: ആലപ്പുഴ ജില്ലയിൽ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും, 118 ഓണച്ചന്തകളും

ആലപ്പുഴ: സഹകരണ വകുപ്പ് കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്‌സ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ‘സഹകരണ ഓണം വിപണിക്ക്‌’ ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനവും എച്ച് സലാം എംഎൽഎ ആദ്യ വിൽപ്പനയും നിർവഹിച്ചു.

കൺസ്യൂമർ ഫെഡിന്റെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും സഹകരണ സംഘങ്ങളുടെ 104 കേന്ദ്രങ്ങൾ വഴി 118 ഓണച്ചന്തകളുമാണ് ജില്ലയിൽ ആരംഭിക്കുന്നത്. സെപ്റ്റംബർ നാല് വരെയാണ് ഓണം വിപണി.

13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. കൂടാതെ ത്രിവേണി സ്റ്റോറുകൾ വഴി ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക്  പായസ കിറ്റ് സൗജന്യമായി നൽകും.

കൺസ്യൂമർഫെഡ് / സംഘങ്ങളിലെ  വില നിലവാരം
ജയ അരി -33/കിലോ
കുറുവ അരി – 33/കിലോ
കുത്തരി -33/ കിലോ
പച്ചരി – 29/കിലോ
പഞ്ചസാര – 34.65/ കിലോ
ചെറുപയർ – 90/കിലോ
വൻകടല – 65/കിലോ
ഉഴുന്ന് – 90/കിലോ
വൻപയർ – 70/കിലോ
തുവരപ്പരിപ്പ് – 93/കിലോ
മുളക് – 115. 50/കിലോ
മല്ലി – 40.95/ 500ഗ്രാം
വെളിച്ചെണ്ണ – സബ്സിഡി അര ലിറ്റർ  + നോൺ സബ്സിഡി  അര ലിറ്റർ  – 349/ ലിറ്റർ.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 7:30 വരെയാണ് പ്രവർത്തന സമയം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ.എം.സി.എ- ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമ സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു....
- Advertisment -

Most Popular

- Advertisement -