Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeAgricultureഓണത്തിനൊരു മുറം...

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .

സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉൽപാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. നാച്ചുറൽ ഫാമിംഗ് രീതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ആന്ധ്രാ പ്രദേശുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി, വെണ്ട, മുളക് തൈകളാണ് നട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പ സംഗമം : സ്റ്റാലിൻ പങ്കെടുക്കില്ല ,പകരം 2 മന്ത്രിമാർ

തിരുവനന്തപുരം : കേരള സർക്കാർ ശബരിമലയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.പകരം രണ്ട് മന്ത്രിമാർ പങ്കെടുക്കും .മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം...

Kerala Lotteries Results 29-09-2025 Bhagyathara BT-22

1st Prize : ₹1,00,00,000/- BR 669175 (PUNALUR) Consolation Prize ₹5,000/- BN 669175 BO 669175 BP 669175 BS 669175 BT 669175 BU 669175 BV 669175 BW 669175 BX...
- Advertisment -

Most Popular

- Advertisement -