പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്
നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ കഴിയുമെന്നതാണ് ഓണത്തിൻ്റെ പ്രത്യേകത. കാർഷിക വിഭവങ്ങൾ മുതൽ വിലകൂടിയ സമ്മാനങ്ങൾ വരെ ജനങ്ങൾ പരസ്പരം കൈമാറും. ഉപ്പേരിയും പപ്പടവും പായസവും കൂട്ടി ഓണമുണ്ണാൻ മലയാളികൾ കാത്തിരിക്കുന്ന ദിനം കൂടിയാണ്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം എന്നാണ് ഐതിഹ്യം.
പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ ഓണാശംസകൾ.






