ഇടുക്കി : ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.ഇരട്ടയാർ കാറ്റാടികവല സ്വദേശി മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളും കാറിലുണ്ടായിരുന്നു.മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മകന്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.