തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു .സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടകാരണം വ്യക്തമല്ല.