Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeUncategorizedയുവാവ് ഓടിച്ച...

യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

കോഴഞ്ചേരി :  അമിത വേഗതയില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരപരുക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച ചെങ്ങന്നൂർ സ്വദേശി റോയി മാത്യു ജോർജിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 12 ന്  അയിരൂർ വാളംപടിക്കും – പാലച്ചുവടിനും ഇടയിലായിരുന്നു സംഭവം. വാളംപടിക്ക് സമീപം  തടിയൂര്‍ പുത്തന്‍ശബരിമല പുളിക്കല്‍ പ്രസന്നകുമാറിന്റെ സ്‌ക്കൂട്ടറില്‍ ഇടിച്ച കാര്‍, അവിടെ നിന്നും ചെറുകോല്‍പ്പുഴ ഭാഗത്തേക്ക് വന്ന് പാലച്ചുവടിന് സമീപം  പ്ലാങ്കമണ്‍ വെളളിയറ കൊച്ചേത്തറയില്‍ ഉണ്ണികൃഷ്ണ(45) ന്റെ സ്‌ക്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. ഉണ്ണികൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു.

അവിടെ നിന്നും 50 മീറ്റർ മുൻപിലേക്ക് പാഞ്ഞ കാര്‍ റോഡരികില്‍ കേടായി കിടന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം എതിര്‍ ദിശയില്‍ വന്ന പ്ലാങ്കമണ്‍ വെളളിയറ താന്നിയോലിക്കല്‍ കെ. ലക്ഷ്മി(30)യുടെ സ്‌ക്കൂട്ടറില്‍ ഇടിച്ചു.

സ്‌ക്കൂട്ടറില്‍ നിന്ന് ലക്ഷ്മി തെറിച്ച് വീഴുകയും സ്‌ക്കൂട്ടര്‍ കാറിനടിയിലാകുകയും ചെയ്തു. ശബ്ദം കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് സ്ത്രീകള്‍ ഓടിയെത്തി കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കതില്‍ റോയി മാത്യു ജോര്‍ജിനെ തടഞ്ഞ് നിര്‍ത്തി കോയിപ്രം പോലീസിന് കൈമാറി. സാരമായി പരിക്കേറ്റ ലക്ഷ്മിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാലിന്റെ അസ്ഥികള്‍ക്കും ഇടുപ്പെല്ലിനും ഒടിവ് പറ്റിയ ലക്ഷ്മിയെ കോട്ടയം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് പിന്നീട് മാറ്റി. മരിച്ച ഉണ്ണികൃഷ്ണന്‍ വെളളിയറയില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ്. സംസ്കാരം പിന്നീട്: ഭാര്യ: ലക്ഷ്മി. മകന്‍.വിഷ്ണു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടകയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 13 തീർഥാടകർക്ക് ദാരുണാന്ത്യം

ബെംഗളൂരു : കർണാടകയിലെ ഹവേരി ജില്ലയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ​ഗുരുതരമാണ്. ശിവമോ​ഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ നാല്...

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ...
- Advertisment -

Most Popular

- Advertisement -