Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKottayamറോഡരികിൽ നിർത്തിയിട്ട...

റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു

കോട്ടയം : എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം.

കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ്  സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : മുംബൈയിൽ റെഡ് അലർട്ട്

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് .കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി....

വിശാൽ കൊലക്കേസ് : ക്യാമ്പസ് ഫ്രണ്ട്കാർ കുത്തിയതായി വിശാൽ പറഞ്ഞുവെന്ന് സാക്ഷി

മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ  കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ...
- Advertisment -

Most Popular

- Advertisement -