റാന്നി : പമ്പാനദിയിൽ ഒരാൾ മുങ്ങി മരിച്ചു. റാന്നി വലിയപള്ളിയുടെ സമീപത്തെ കയത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച ശേഷം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യയാണന്ന് സംശയം. റാന്നി വലിയ പാലത്തിൽ നിന്നും ഇയാൾ നദിയിലേക്ക് ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു.