Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 10...

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് : അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

കോട്ടയം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വടക്കു കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമർദ്ദം അടുത്ത ആറു മണിക്കൂറിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തിയാർജിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . തുടർന്നു പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നുമാറാൻ സാധ്യത.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. അടുത്ത 36 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട് . ഇതിന്റെ ഫലമായി കേരളത്തിൽ ഈ ആഴ്ച്ച വ്യാപകമായി ഇടി /മിന്നലൊട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും

മല്ലപ്പള്ളി :1195 നമ്പർ കൊറ്റനാട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും യൂണിയൻ പ്രസിഡൻറ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ, യൂണിയൻ സെക്രട്ടറി കെ...

സർക്കാർ നഴ്സിങ് കോളജിൽ ലക്ചറർ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി...
- Advertisment -

Most Popular

- Advertisement -