Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ദിലീപിന്...

നടൻ ദിലീപിന് പാസ്പോർട്ട് വിട്ടു നൽകാൻ ഉത്തരവ്

കൊച്ചി : നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്.ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.

അതേസമയം നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിസി നിയമന തര്‍ക്കം : മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ സമവായത്തിനായി മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി .മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ലോക്ഭനിലെത്തി ഗവർണറെ കണ്ടെങ്കിലും തർക്കത്തിൽ...

എം സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു: ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു

തിരുവല്ല:  എം സി റോഡിൽ കുറ്റൂർ ബി എസ് എൻ എൽ  ജംഗ്ഷനു സമീപം ലോറിയും കാറു കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക നാഷണൽ...
- Advertisment -

Most Popular

- Advertisement -