Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഓർത്തഡോക്സ് ശുശ്രൂഷക...

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല:അരാധനാധിഷ്ഠിതമായ ജീവിതമാണ് നന്മയിൽ വളരാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതെന്ന് യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലിത്ത പറഞ്ഞു . ആരാധനയിലും ദൈനംദിന സാഹചര്യങ്ങളിലും ദൈവ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത അധ്യക്ഷനായി .

പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ, വൈദീക ട്രസ്റ്റി ഫാ ഡോ തോമസ് വര്ഗീസ് അമയിൽ,വൈസ് പ്രസിഡന്റ്,ഫാ ജോസ് തോമസ് പൂവത്തുങ്കൽ, ഫാ ആൻഡ്രൂസ് വർഗീസ് തോമസ്,ഫാ സൈമൺ ജോസഫ്,ജനറൽ സെക്രട്ടറി ബിജു വി പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.ഫാ ജോജി കെ ജോയി ക്ലാസ് നയിച്ചു. 350 ശുശ്രൂഷകർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു....

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും ലക്ഷദീപവും നവംബർ 20-ന് ആരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അതി വിശിഷ്ടമായ ചടങ്ങായ മുറജപവും ലക്ഷദീപവും നവംബർ 20-ന് ആരംഭിച്ച് 2026 ജനുവരി 14-ന് സമാപിക്കും. 56 ദിവസം നീണ്ടു നിൽക്കുന്ന...
- Advertisment -

Most Popular

- Advertisement -