തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ പി. എം പോഷൻ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം തയ്യാറാക്കാൻ അനുവദിച്ച കിച്ചൻ കം സ്റ്റോർ ന്റെ ഉൽഘാടനം തിരുവല്ല എ. ഇ. ഒ മിനികുമാരി വി. കെ നിർവഹിച്ചു. സ്കൂൾ പ്രഥമ അദ്ധ്യാപിക ലീനജോസ്. എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല നൂൺ മീൽ ഓഫീസർ സിന്ധു വി. കെ, ദീപക് ജോൺസ്, അജേഷ് ജെ സി കുമാർ,നിയാസ്. എൻ,ദീപ കെ പിള്ള എന്നിവർ പങ്കെടുത്തു