Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്ഥാൻ ചൈനയുടെ...

പാകിസ്ഥാൻ ചൈനയുടെ ആയുധ പരീക്ഷണശാല ; ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ

ന്യൂഡൽഹി : ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായി പാകിസ്താന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുല്‍ ആര്‍. സിങ്. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പ്രയോ​ഗിച്ച ആയുധങ്ങളിൽ 81 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. സംഘർഷത്തിൽ പാകിസ്താന്‍, ചൈന, തുര്‍ക്കി എന്നീ മൂന്ന് എതിരാളികളാണ് ഉണ്ടായിരുന്നത് . ചൈനയും തുര്‍ക്കിയും പാകിസ്താന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി.ഡിജിഎംഒ തലത്തിലുള്ള ചർച്ചയിലെ വിവരങ്ങൾ അടക്കം പാകിസ്ഥാൻ തത്സമയം ചൈനയ്‌ക്കും തുർക്കിക്കും കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്...

ദാന ചുഴലിക്കാറ്റ് കര തൊട്ടു : കനത്ത ജാഗ്രത

ഭുവനേശ്വർ : ദാന ചുഴലിക്കാറ്റ് കര തൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഇത് വടക്കൻ ഒഡീഷയ്ക്ക് കുറുകെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് ദുർബലമാവുകയും  ചെയ്യുമെന്നാണ്...
- Advertisment -

Most Popular

- Advertisement -