പാലക്കാട് : പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം .ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന് സാരമായി പരിക്കേറ്റു. ഡ്രൈവർ ഷമീർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്.