Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ നാടകസംഘം...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു : 2 പേർ മരിച്ചു

കണ്ണൂർ : കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്‌ 2 പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.ഡ്രൈവറുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ 4 മണിയോടെയാണ് അപകടം .

കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. വയനാട്ടിലെ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ വാഹനം ചെറിയൊരു മരത്തില്‍ തങ്ങിയാണ് നിന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിലാക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കടുത്ത നീക്കവുമായി സുപ്രീംകോടതി.എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടറിലേക്ക് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും...

മഴ തുടരും : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശുര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -