Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeSpiritualഓശാന ഞായർ...

ഓശാന ഞായർ ഇന്ന്: പീഡാനുഭവ വാരത്തിന്  തുടക്കം

തിരുവനന്തപുരം : യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും.  ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍. സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിൻ്റെ പ്രവേശന കവാടമാണ് ഓശനപ്പെരുന്നാൾ.

ദേവാലയങ്ങൾ ഇന്ന് കുരുത്തോല പ്രദക്ഷിണവും ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് ആർച്ച്‌ ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കും.

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഓശാന മുതൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഓശാനയ്ക്കും ദുഃഖവെള്ളി ശുശ്രൂഷകൾക്കും യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ  മുഖ്യകാർമ്മികത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർത്തുങ്കൽ പള്ളി- വ്ളാത്താങ്കര പള്ളി കെഎസ്ആർടിസി ബസ് സർവീസിന് ആരംഭിച്ചു

ആലപ്പുഴ: ചേർത്തലയുടെ തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി  കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് ബസ് സർവീസ്. അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ...

ശബരിമല തീർത്ഥാടനം: വെർച്വൽ ക്യു വഴി ബുക്ക്‌ ചെയ്ത തീർത്ഥാടകർ ആ ദിവസം തന്നെ എത്തണം

ശബരിമല: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസർ (എസ്.ഒ) ആർ ശ്രീകുമാർ പറഞ്ഞു. ബുക്ക്‌ ചെയ്ത ദിവസമല്ലാതെ ആ...
- Advertisment -

Most Popular

- Advertisement -