ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്രം അമൃതഭോജനo പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയുടെ ബോധവത്ക്കരണ ക്ലാസ്സ് ക്ഷേത്രത്തിൽ നടത്തി. തൃക്കൊടിത്താനം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സ് അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ അനിന സൂസൻ, അഗ്രികൾ ച്ചർ ഓഫീസർ റസിയ എ സലാം എന്നിവർ നയിച്ചു. തുടർന്ന് ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയ പച്ചക്കറി\കളുടെ വിത്തുകളും ജൈവ വളങ്ങളും വിതരണം ചെയ്തു.സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണ മേനോൻ, ജനറൽ കൺവീനർ വിനോദ്. ജി. നായർ,എം ജെ ചന്ദ്രകുമാരി, ജയശ്രീ ചൈതന്യ തുടങ്ങിയവർ പങ്കെടുത്തു.