Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപന്തീരാങ്കാവ് ഗാർഹിക...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്:പ്രതിയുടെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം ലഭിച്ചു.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാണ്.ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.അതേസമയം വിദേശത്തുള്ള രാഹുലിനെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണം മോഷണം:  കോൺഗ്രസിന്റെ നേതൃത്വത്തിൽ  വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : ശബരിമല സ്വർണം മോഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരപരമായ പാരമ്പര്യവും ഭക്തജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കണമെന്നതും ദേവസ്വം ബോർഡിന്റെ സ്വത്തുവകകൾ...

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...
- Advertisment -

Most Popular

- Advertisement -