പരുമല : ഭൂമിയെ സ്‌നേഹിക്കുവാനും കാര്‍ഷിക ഫലങ്ങളെ ആസ്വദിക്കുവാനും ലാഭങ്ങള്‍ക്ക് അപ്പുറമായി മറ്റുള്ളവരുടെ നന്മയെപ്രതി പ്രവര്‍ത്തിക്കുന്നതുമാണ് കര്‍ഷക ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ.
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ.എല്‍ദോസ് ഏലിയാസ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.ഇ.കുറിയാക്കോസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സജി മാമ്പ്രക്കുഴിയില്‍, ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍നിന്നും വ്യത്യസ്ത കാര്‍ഷിക മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.






