പരുമല: സര്‍വ്വ സമുദായ മൈത്രിയുടെയും സഹിഷ്ണുതയുടെയും സന്ദേശം പകര്‍ന്ന പരുമല തിരുമേനി ആത്മീയതയിലെ ആത്മീയനായിരുന്നു എന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബൈബിള്‍ ദര്‍ശനവും ക്രിസ്തു സാന്നിധ്യവും സ്വജീവിതത്തിലൂടെ പൊതുസമൂഹത്തിന് പരുമല തിരുമേനി പങ്കിട്ടുഎന്നും അദ്ദേഹം പറഞ്ഞു.നിരണം ദദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഓര്‍ത്തസോക്‌സ് സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാമാനേജിങ്ങ് കമ്മിറ്റി അംഗം മത്തായി ടി. വര്‍ഗീസ്, അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.