തിരുവല്ല: കാവുംഭാഗം റെസിഡൻസ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ പരുമല തീർത്ഥാടകർക്ക് കാവുംഭാഗം ജംഗ്ഷനിൽ സ്വീകരണം നൽകി. പരുമലപള്ളിയിലേക്ക് പദയാത്രയായി പോയ തീർത്ഥാടകൾക്ക് ചുക്കു കാപ്പി, ജൂസ്, ഐസ് ക്രീം, വെള്ളം, സ്നാക്സ് തുടങ്ങിയവ നൽകി. അനിൽ വർക്കി, സാം എന്നിവർ നേതൃത്വം നൽകി.






