Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsതെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ...

തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു : മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ

വാഷിംഗ്‌ടൺ : തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ.ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജ‍ഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജ‍ഡ്ജി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് ഉപയോ​ഗിച്ചു എന്നതടക്കമുള്ള ​ പരാതികളിലാണ് അറസ്റ്റ്.

അന്റോണിയോ സ്കേലിവാഗ് എന്ന പേരിലുള്ള അക്കൗണ്ടിൽനിന്ന് എതിർ സ്ഥാനാർഥിക്കെതിരെ വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്നാണ് കേസ്.കെ.പി ജോർജ്ജിന്റെ സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരൻ തരൽ പട്ടേലാണ് അക്കൗണ്ട് സൃ‍ഷ്ടിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോർജിനെ 1000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. താൻ നിരപരാധിയാണെന്നും രാജി വയ്ക്കാൻ തയ്യാറല്ലെന്നും കെ.പി.ജോർജ് പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും. 2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര്...

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല ; ജിപിഎസ് ഓഫാക്കി

കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ.ചവറ സ്വദേശിയായ ഡ്രൈവർ നിസാമിന്‌ ടിപ്പർ ലോറി ഓടിക്കാൻ ലൈസൻസില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും...
- Advertisment -

Most Popular

- Advertisement -