Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiരാമായണ നാല്...

രാമായണ നാല് ദിവസത്തില്‍ നേടിയത് 412.77 കോടി

മുംബൈ: ബോളിവുഡില്‍ 2026ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ അഞ്ച് സിനിമകളില്‍ രാമായണ എന്ന സിനിമ ഇടം പിടിച്ചു.  റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളില്‍ ആണ് രാമായണ ഈ നേട്ടം സ്വന്തമാക്കിയത്. വെറും നാല് ദിവസത്തിനുള്ളില്‍ രാമായണയുടെ വരുമാനം 412.77 കോടി രൂപയായി.

2026ല്‍ റിലീസായ ബോളിവുഡ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ധുരന്ധര്‍ ആണ്. 1852 കോടി രൂപയാണ് വരുമാനം. ഇന്ത്യന്‍ സര്‍ക്കാരുമായി രഹസ്യധാരണയുണ്ടാക്കി മയക്കമരുന്ന് കടത്തും ഭീകരവാദവും നടത്തുന്ന പാകിസ്ഥാന്റെ മറ്റൊരു ലോകം കാണിച്ചു തരുന്ന സിനിമയായിരുന്നു ധുരന്ധര്‍. അജയ്ദേവ്ഗണ്‍ നായകനായ ദൃശ്യം സിനിമയാണ് രണ്ടാം സ്ഥാനത്ത്.

മലയാളത്തില്‍ നിന്നും വ്യത്യസ്തമായ കഥതന്തുവുമായി പ്രേക്ഷകരെ പിടിച്ചിരുത്തിക്കളഞ്ഞ ഈ സിനിമ ഹിന്ദിയിലെ ദൃശ്യത്തിന്റെഅവസാനഭാഗമായിരുന്നു. ഇതിന് 575.75 കോടിയുടെ വരുമാനമുണ്ടായി. ബോര്‍ഡര്‍ 2 എന്ന സിനിമയാണ് വരുമാനത്തില്‍ മൂന്നാം സ്ഥാനത്ത്. 464.50 കോടി രൂപ. 1971ലെ ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കിയ സണ്ണി ഡിയോളിന്റെതാണ് ഈ സിനിമ.

നീം കരോളി ബാബ എന്നസന്യാസിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള സിനിമയാണ് ഹനുമാന്‍ അംശ്. 442.50 കോടി രൂപയാണ് ഈ സിനിമ നേടിയത്. ഇതിന് പിന്നിലായാണ് രാമായണ അഞ്ചാം സ്ഥാനം പിടിച്ചത്. 412.77 കോടി രൂപയാണ് വരുമാനം നേടിയത്. ദീപാവലിയോടെയാണ് രാമായണയുടെ വരുമാനത്തില്‍ കുതിപ്പുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മൊഴി നൽകി. സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച നിർണായക...

ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്

കൊച്ചി: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു നേതൃസമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. രാവിലെ 10 ന് എറണാകുളം പുല്ലേപ്പടി റോഡിലുള്ള ബിഎംഎസ് അന്താരാഷ്‌ട്ര തൊഴിലാളി പഠന കേന്ദ്രം ഹാളില്‍ ചേരുന്ന സമ്മേളനം ജുന അഖാഡ...
- Advertisment -

Most Popular

- Advertisement -