Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ മൂന്ന്...

കേരളത്തിൽ മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു.ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്.

നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍ കവല ഗേറ്റ്), 64 (കല്ലന്‍ ഗേറ്റ്) എന്നിവ സെപ്റ്റംബര്‍ 11 ന് രാവിലെ എട്ട് മണി...

വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട : പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്. അടൂർ തുവയൂർ സൗത്ത് സ്വദേശി റോയി (43) ക്ക് ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓമല്ലൂർ ഗവ. എച്ച്...
- Advertisment -

Most Popular

- Advertisement -